ഞാനെന്റെ മുറി കൂടി പണിയിച്ചോട്ടെ…

sidhaarthan EllarinjiBook Name : Njanente Murikoodi Paniyichotte…

Author : Sidharthan Ellarinhi

Price : 50.00

Pages : 64

Size : 1/8

Sl. No. – CG-9002201407

Order-Now

 

 

About Book

കേരളീയ മനസ്സുകളില്‍ പാടിപ്പതിഞ്ഞ ഒരു ഗാന ശകലമാണ് ചെറുകഥാരംഗത്ത് നവാഗതനായ സിദ്ധാര്‍ ത്ഥന്‍ എള്ളരിഞ്ഞി തന്റെ കന്നിക്കഥാസമാഹാരത്തിന് ശീര്‍ഷകമായ് നല്‍കിയിട്ടുള്ളത്.  പ്രപഞ്ച മന്ദിരം പണി ഞ്ഞിട്ടും പണിഞ്ഞിട്ടും പണി തീരാത്ത ഒന്നാണ്. ഈ മണ്ണില്‍ പലതും പണിഞ്ഞുകൊണ്ടേയിരിക്കുക എന്നത് മനുഷ്യജന്മത്തിന്റെ ഒരു വാസന കൂടിയാണ്. നവാഗ തനാണെങ്കിലും കഥാകഥനരീതിയില്‍ തന്റെ വൈദഗ്ധ്യം അനുഭവപ്പെടുത്താന്‍ സിദ്ധാര്‍ത്ഥന് കഴിഞ്ഞിട്ടുണ്ട്. മനുഷ്യാനുഭവങ്ങളുടെ തീവ്രത, ജീവിത ദുഃഖങ്ങളുടെ ആഴവും, കാഠിന്യവും, ജീവിത രീതികളുടെ യഥാര്‍ത്ഥ വര്‍ണ്ണന, കൃത്രിമത്വം സ്പര്‍ശിക്കാത്ത ഭാഷ എന്നിങ്ങനെയുള്ള ഗുണങ്ങള്‍ ഈ സമാഹാരത്തിലെ നാല് കഥകളേയും നമ്മുടെ നെഞ്ചോടടുപ്പിക്കുന്നു.

ഡോ. കെ.എച്ച് സുബ്രഹ്മണ്യന്‍

മാഞ്ഞുപോകുന്ന ചിറകടികള്‍

Manjupokunna ChirakadikalBook Name : MANJUPOKUNNA CHIRAKADIKAL

Author : Dr.Appukuttan K

Price : 50.00

Pages : 64

Size : 1/8

Sl. No. – CG-9001201405

Order-Now

 

About Book

സമാന്തര ജീവിതം ഏറെക്കുറെ അസാധ്യമായ ഈ ലോകത്ത് ജീവിക്കുമ്പോള്‍കാലത്തേയും ചരിത്രത്തേയും മനുഷ്യനേയും കൂട്ടിയിണക്കിക്കൊണ്ട് പ്രകൃതിയിലേക്കുള്ള സന്നിവേശമാകുന്ന കഥകളാണ് ഈ സമാഹാരത്തിലുള്ളത്. മനുഷ്യചോദനകളെ ആത്മാവിലേക്കാവാഹിക്കുകയും പ്രകൃതിയും മണ്ണും മനുഷ്യനും ഒന്നായിച്ചേരുന്ന മനുഷ്യപ്പറ്റുള്ള പതിനാല് കഥകളുടെ സമാഹാരം.

ഈയെഴുത്ത്

EezhuthuBook Name : Eezhuthu

Author : Various Bloggers

Price : 100.00

Pages : 150

Size : 1/4

Order-Now

 

 

"ഈയെഴുത്ത് “എന്ന  ഈ സുവനീറില്‍  200 ഓളം കവിതകള്‍,  50 ഓളം കഥകള്‍,  20-നു മേല്‍ ലേഖനങ്ങള്‍ + നര്‍മ്മം, 10 ഓളം യാത്രാവിവരണങ്ങള്‍ + മറ്റു വിഭവങ്ങള്‍, കൂടാതെ “ബ്ളോഗ് തുടങ്ങുന്നതെങ്ങനെ?“, “മലയാളം ബ്ളോഗിങ്ങിന്റെ നാള്‍വഴികളെ“ക്കുറിച്ചുള്ള ലേഖനം, നമ്മെ വിട്ടു പിരിഞ്ഞവരെക്കുറിച്ചുള്ള “അനുസമരണം“ തുടങ്ങി വ്യത്യസ്ഥങ്ങളായ ഒരു പാടു വിഭവങ്ങള്‍ സുവനീറില്‍  ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. തെരഞ്ഞെടുത്ത 300 രചനകളില്‍ നിന്നും ഏറ്റവും മികച്ച 250 ഓളം രചനകള്‍ ആണ് 150 പേജോളം വരുന്ന ഈ മള്‍ട്ടി കളര്‍ സ്മരിണികയില്‍ ഉള്‍പ്പെടുത്തിയത്.