Gurupadathinkal
₹ 40.00 Incl. VAT
ഗുരുപാദത്തിങ്കല്
അനാമിക
Description
അന്തരംഗം വര്‍ണ്ണനാതീതമായ വികാരങ്ങളാലും, ചിന്തകളാലും നിറഞ്ഞുതുളുമ്പുന്നത് പദങ്ങളും വാക്കുകളും മറ്റുമായി പ്രവഹിക്കും; ഈ പ്രവാഹം സ്വീകരിക്കുന്ന ഭാവം രൗദ്രവും, ശൃംഗാരവും, വിഷാദങ്ങളും, ഹാസ്യവും തുടങ്ങിയ വ്യത്യസ്ത രസങ്ങളോടുകൂടിയതോ അല്ലെങ്കില്‍ അവയുടെ സങ്കലനങ്ങളോ സങ്കരങ്ങളോ ഒക്കെയാകാം. അനാമിക ശ്രമിക്കുന്നതും ആത്മാവിന്റെ ഈ പ്രവാഹത്തിന്റെ ക്രമീകൃതമായ രൂപീകരണത്തിനാണ്.
സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്താ
ഈ ക്രിസ്തീയ ഭക്തിഗാനങ്ങള്‍ ആലപിക്കുന്ന ഓരോരുത്തരുടെയും ആത്മനൊമ്പരമായി നുനുനുനുത്ത നോവായി ഓരോ വരികളിലും നിഴലായി പ്രതിഫലിക്കുന്നു.
രാജാവും നിബിയുമായ ദാവീദിന്റെ അപരാധ ബോധം, സ്വകാര്യ ദു:ഖങ്ങളായി, ആത്മാവിന്റെ തേങ്ങലുകളായി, പശ്ചാത്താപത്തിന്റെ ഏറ്റുപറച്ചിലുകളായി, നിറഞ്ഞ കണ്ണീര്‍കണങ്ങളായി ചിതറിവീണ് സങ്കീര്‍ത്തന വരികളായി. അതുപോലൊരു സ്വകാര്യസങ്കീര്ത്തനം ആത്മസമര്‍പ്പണത്തിന്റെ രൂപഭാവങ്ങളായി ഓരോ വരികളിലും ദര്‍ശിക്കാം.
വെരി. റവ.വൈ. തോമസ് മുട്ടുവേലി കോര്‍-എപ്പിസ്ക്കോപ്പ
Additional information
Author | Anamika |
---|